കൊല്‍ക്കത്ത: പുൽവാമ ഭീകരാക്രമത്തിൽ സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കശ്‌മീരികൾക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ടായിരുന്നു. കൊല്‍ക്കത്തയില്‍ കശ്മീരി ഡോക്ടര്‍ക്ക് നേരെ ഭീഷണിയുണ്ടായി. ഉടന്‍ കൊല്‍ക്കത്ത നഗരം വിടണമെന്ന് പറഞ്ഞ് ഒരുകൂട്ടം യുവാക്കള്‍ താമസസ്ഥലത്തെത്തി ഡോക്ടറെ ഭീഷണിപ്പെടുത്തുകയായിരുന്നു.
തിങ്കളാഴ്ചയാണ് ഡോക്ടര്‍ വിഷയം പറഞ്ഞ് പോലീസില്‍ പരാതി നല്‍കിയത്. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ ഡോക്ടരുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടില്ല. താമസം തുടരാനാണ് തീരുമാനമെങ്കില്‍ തന്റെ മകളെ ഉപദ്രവിക്കുമെന്ന് യുവാക്കള്‍ ഭീഷണിപ്പെടുത്തിയതായും ഡോക്ടര്‍ പറഞ്ഞു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം ഡോക്ടര്‍ക്കും കുടുംബത്തിനും സുരക്ഷ നല്‍കുമെന്ന് ബംഗാള്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി പശ്ചിമ ബംഗാള്‍ സംസ്ഥാന ശിശു സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അനന്യ ചക്രവര്‍ത്തി പറഞ്ഞു.
Post Your Comments