ഇസ്ലാമാബാദ്: ഇന്ത്യയോട് കടുത്ത രീതിയിലുളള ഭീഷണി ഉയര്‍ത്തി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത് പാക്ക് റെയില്‍വേ മന്ത്രി ശൈഖ് റാഷിദ് അഹമ്മദാണ്. റെയില്‍വേ മന്ത്രിയുടെ ഭീഷണി കണ്ണ് ചൂഴ് ന്നെടുക്കുമെന്നാണ്. പുല്‍വാമ ഭീകാരാക്രമത്തിന് പിന്നില്‍ പാക് അല്ലെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ വിശദമാക്കിയിരുന്നു.
പാക്കിന് യാതൊരു വിധ പങ്കും ഇതില്‍ ഇല്ല. ഒരു പക്ഷേ അത്തരത്തിലുളള പങ്കുണ്ടെന്ന് തെളിയിക്കുന്ന തെളിവ് നല്‍കിയാല്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നുമാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കിയതിന് ശേഷവും ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കെതിരെ കഴുകന്‍ കണ്ണുമായി വന്നാല്‍ ആ കണ്ണ് ചൂഴ് ന്നെടുക്കുമെന്നാണ് റെയില്‍വേ മന്ത്രി ശൈഖ് റാഷിദ് അഹമ്മദിന്‍റെ ഭീഷണി.
പാകിസ്ഥാനെ ആക്രമിച്ചാല്‍ തിരിച്ചടിക്കില്ലെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അത് തെറ്റാണ്. അടിച്ചാല്‍ പാകിസ്ഥാന്‍ തിരിച്ചടിക്കുമെന്ന് ഇമ്രാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇമ്രാന്‍ ഖാന്റെ വാദങ്ങള്‍ തള്ളികൊണ്ട് ഇന്ത്യ രംഗത്തെത്തി. വീണ്ടും തെളിവ് ചോദിക്കുന്നത് നടപടി ഒഴിവാക്കാനെന്ന് ഇന്ത്യ വ്യക്തമാക്കി. മുംബൈ ആക്രണത്തിനു ശേഷം നല്കിയ തെളിവുകള്‍ എന്തു ചെയ്തെന്ന് ഇന്ത്യ പാകിസ്ഥാനോട് ചോദിച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള നീക്കമെന്ന പ്രസ്താവനയ്ക്ക് അടിസ്ഥാനമില്ലെന്നും ഇന്ത്യന്‍ ജനാധിപത്യം പാകിസ്ഥാന് മനസ്സിലാവില്ലെന്നും ഇന്ത്യ ചുട്ട മറുപടി നല്‍കിയിരുന്നു. ഇതിന് പിറകെയാണ് റെയില്‍വേ മന്ത്രിയുടെ കണ്ണ് ചൂഴ് ന്നെടുക്കല്‍ ഭീഷണി.
Post Your Comments