കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പവന്‍ ഹാന്‍സ് ലിമിറ്റഡിന്റെ ഓഹരി വിറ്റഴിക്കല്‍ അന്തിമഘട്ടത്തില്‍. ഇന്ത്യയുടെ അഭിമാനമായ ഹെലികോപ്ടര്‍ നിര്‍മാണ കമ്പനിയാണ് ന്യൂഡല്‍ഹി ആസ്ഥാനമായ പവന്‍ ഹാന്‍സ്. കമ്പനിയുടെ 51 ശതമാനം ഓഹരിയാണ് കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ളത്. ബാക്കി 49 ശതമാനം പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയുടെതാണ്.
കഴിഞ്ഞ ഏപ്രിലില്‍ സര്‍ക്കാരിന്റെ കൈവശമുള്ള 51 ശതമാനം ഓഹരി വിറ്റഴിക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ അറിയിപ്പിറക്കിയിരുന്നു. തുടര്‍ന്ന് ജൂലൈയില്‍ ഒഎന്‍ജിസി അവരുടെ കൈവശമുള്ള 49 ശതമാനം ഓഹരിയും ഇതോടൊപ്പം വിറ്റഴിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. ഓഹരികള്‍ വാങ്ങാന്‍ തയ്യാറുള്ളവരില്‍നിന്ന് ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള താല്‍പ്പര്യപത്രം കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചിരുന്നു. താല്‍പ്പര്യമുള്ളവര്‍ക്ക് ഒഎന്‍ജിസിയുടെ കൈവശമുള്ള 49 ശതമാനം ഓഹരികൂടി വാങ്ങാവുന്നതാണെന്ന് അറിയിക്കുകയും ചെയ്തു.
Post Your Comments