തന്നില്‍ നിന്ന് അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. പാര്‍ട്ടിയുടെ പ്രകടനം അതിന്റെ ബൂത്തുതല സംഘടനാശക്തിയെയാണ് ആശ്രയിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ബുന്ദല്‍ഖണ്ഡ് മേഖലയില്‍ നിന്നെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയിലെ ഉത്തരവാദിത്തത്തെക്കുറിച്ച് ശക്തമായ ഓര്‍മ്മപ്പെടുത്തല്‍ നടത്താനും അവര്‍ മടിച്ചില്ല. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരെങ്കിലും നടത്തിയാല്‍ അവര്‍ക്ക് മുന്നിലുള്ളത് പുറത്തേക്കുള്ള വഴി മാത്രമാണെന്ന് പ്രിയങ്ക മുന്നറിയിപ്പ് നടത്തിയെന്നും പാര്‍ട്ടി മീറ്റിങ്ങില്‍ പങ്കെടുത്തവര്‍ പിന്നീട് പറഞ്ഞു.
ഡല്‍ഹിയിലെ 15 ഗുരുദ്വാര റാക്കബ്ഗഞ്ച് റോഡിലെ കോണ്‍ഗ്രസ്സിന്റെ വാര്‍ റൂമില്‍ ചേര്‍ന്ന യോഗത്തില്‍ മേഖലകളിലെ ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ പ്രിയങ്ക ഗാന്ധി വാദ്ര അവലോകനം ചെയ്തു. 19 നിയമസഭമണ്ഡലങ്ങളും നാല് ലോക്സഭാ സീറ്റുകളും കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ച നടത്തിയത്. തനിക്ക് വ്യക്തിപരമായി അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ലെന്നും അതേസമയം പാര്‍ട്ടി ശക്തിപ്പെടുത്താന്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും പ്രിയങ്ക യോഗത്തില്‍ പങ്കെടുത്തവരോട് അഭ്യര്‍ത്ഥിച്ചു.
Post Your Comments