Latest NewsKeralaIndia

‘സിപിഎം പ്രവർത്തകർക്ക് കൊലപാതകത്തിൽ ബന്ധമുണ്ടെങ്കിൽ ഒരു സഹായവും ചെയ്യില്ല, ദാഹിച്ചാല്‍ അവർക്ക് വെള്ളം പോലും കൊടുക്കില്ല’ അഡ്വക്കേറ്റ് ജയശങ്കര്‍

മാന്യരേ, അക്രമത്തിൽ വിശ്വസിക്കാത്ത പാർട്ടിയാണ് സിപിഐ(എം). ആരെയെങ്കിലും വെട്ടിക്കൊന്നു വിപ്ലവം നടത്താമെന്ന് ഞങ്ങൾ വ്യാമോഹിക്കുന്നില്ല.

കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത്തിന്റെയും കൃപേഷിന്റെയും കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന നിലപാടിനെയാണ് ജയശങ്കര്‍ രൂക്ഷമായി പരിഹസിക്കുന്നത്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ ആര്‍ക്കെങ്കിലും കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു തെളിഞ്ഞാല്‍ അവരെ പാര്‍ട്ടിയില്‍ വെച്ചു പൊറുപ്പിക്കില്ല. ഒരു സഹായവും ചെയ്യില്ല, ദാഹിച്ചാല്‍ വെള്ളം പോലും കൊടുക്കില്ല എന്നിങ്ങനെ പോകുന്നു പരിഹാസങ്ങള്‍.

ഫെയ്‌സ്ബുക്കിന്റെ പൂര്‍ണരൂപം : പങ്കില്ല, പങ്കില്ല, പാർട്ടിക്കു പങ്കില്ല.

കാസർകോട് ജില്ലയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന സംഭവത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)നു യാതൊരു പങ്കുമില്ല. പാർട്ടി പ്രവർത്തകർ ആർക്കെങ്കിലും കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു തെളിഞ്ഞാൽ അവരെ പാർട്ടിയിൽ വെച്ചു പൊറുപ്പിക്കില്ല. ഒരു സഹായവും ചെയ്യില്ല, ദാഹിച്ചാൽ വെള്ളം പോലും കൊടുക്കില്ല.

മാന്യരേ, അക്രമത്തിൽ വിശ്വസിക്കാത്ത പാർട്ടിയാണ് സിപിഐ(എം). ആരെയെങ്കിലും വെട്ടിക്കൊന്നു വിപ്ലവം നടത്താമെന്ന് ഞങ്ങൾ വ്യാമോഹിക്കുന്നില്ല. ശാന്തിയും സമാധാനവുമാണ് പാർട്ടി ആഗ്രഹിക്കുന്നത്. ഗൗതമ ബുദ്ധനും മഹാത്മാ ഗാന്ധിയുമാണ് ഞങ്ങളുടെ വഴികാട്ടികൾ.

സത്യമേവ ജയതേ!

shortlink

Related Articles

Post Your Comments

Related Articles


Back to top button