കാരക്കാസ്: വെനസ്വേലയിലേക്ക് അവശ്യ സാധനങ്ങളുമായി യുഎസ് വിമാനങ്ങള്‍ കൊളംബിയന്‍ അതിര്‍ത്തിയിലെ കകുട്ട നഗരത്തില്‍ വന്നിറങ്ങി. എയര്‍ ഫോഴ്‌സ് സി-17 കാര്‍ഗോ വിമാനത്തിലാണ് സഹായമെത്തിച്ചത്. പ്രതിപക്ഷ നേതാവും സ്വയം പ്രഖ്യാപിത പ്രസിഡന്റുമായ യുവാന്‍ ഗൊയ്‌ദോയുടെ അഭ്യര്‍ഥന മാനിച്ചാണ് സഹായമെത്തിയത്. ഉടന്‍ മറ്റൊരു വിമാനവും സഹായവുമായി കൊളംബിയയിലെത്തും.
അമേരിക്കന്‍ സഹായം സ്വീകരിക്കുന്നത് കടുന്ന എതിര്‍പ്പാണ് പ്രസിഡന്റ് നിക്കോളസ് മഡുറോ പ്രകടിപ്പിക്കുന്നത്. വെനിസ്വേലയുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ പ്രദേശങ്ങളുടെയും നിയന്ത്രണം തങ്ങളുടെ കൈയിലാണ്. അമേരിക്കയുടെ നീക്കം രാഷ്ട്രീയ നാടകമായേ കാണാന്‍ സാധിക്കൂവെന്ന് മഡുറോ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുഎസില്‍ നിന്നുള്ള വിമാനങ്ങള്‍ വന്നിറങ്ങിയത്.
അമേരിക്കയില്‍ നിന്ന് ഭക്ഷ്യവസ്തുക്കളും മറ്റും വെനസ്വേലയില്‍ എത്തുന്ന കാര്യം നേരത്തെതന്നെ ഗൊയ്‌ദോ പുറത്തുവിട്ടിരുന്നു. ഇതോടെ കൊളംബിയയെയും വെനിസ്വേലയെയും ബന്ധിപ്പിക്കുന്ന പാലം അടക്കാന്‍ മദൂറോ ഉത്തരവിടുകയും ചെയ്തു. മഡുറോയുടെ എതിര്‍പ്പിനെ മറികടന്നാണ് സാധനങ്ങള്‍ വെനസ്വേലയിലേക്ക് എത്തിക്കേണ്ടത്. ആറു ലക്ഷത്തോടെ വോളന്റിയര്‍മാരുടെ സഹായത്തോടെ സാധനങ്ങള്‍ വെനസ്വേലയില്‍ എത്തിക്കാനാണ് ഗൊയ്‌ദോയുടെ നീക്കം.
Post Your Comments