കുമളി: ചക്കുപള്ളം മേനോന്മേട് പള്ളിയില്‍ മോഷണം നടത്തി മുങ്ങിയ മധുര തിരുപ്പുറ കുണ്ടറം സിലോണ്‍ കോളനി പതിനാലാം വാര്‍ഡില്‍ സിറാജുദ്ദീന് കാജാ(40)യെ തമിഴ്നാട്ടില്‍നിന്നു കുമളി പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി പത്തിനാണ് പള്ളിമേട കുത്തിത്തുറന്ന് ഒരു ലക്ഷത്തി അറുപത്തിയെണ്ണായിരം രൂപ വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നത്. വാച്ച്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ വില്ക്കുന്നതിനു സിറാജുദിന് ചക്കുപള്ളം പ്രദേശത്ത് ഒരാഴ്ചയോളം കറങ്ങിയ കൂട്ടത്തില്‍ മേനോന് മേട് പള്ളിമേടയിലുമെത്തി. അതിനിടെ തമിഴ്നാട്ടിലേക്കു പോയി പള്ളി വികാരിയുടെ ഫോണിലേക്കു വിളിച്ചു. വൈദികന് സ്ഥലത്തില്ലെന്നു മനസിലാക്കി ചക്കുപള്ളത്തെത്തി മോഷണം നടത്തുകയായിരുന്നു.
മൊബൈല്‍ ടവറിന്റെ പരിധിയിലുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി.
കുമളി സി.ഐ: വി കെ.ജയപ്രകാശ്, എസ്.ഐ: പ്രശാന്ത് നായര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സൈബര്‍ സെല്‍ എസ്.ഐ: ജോബി ജോസഫ്, എ.എസ്.ഐമാരായ ശശിമോന് ജോസഫ്, തങ്കച്ചന്, സെയ്തു മുഹമ്മദ്, എസ്.സി.പി .ഒ.മാരായ സതീഷ് എം.ആര്, താജുദ്ദീന്, ബേസില്‍ പി.ഐ സക്ക്, സി.പി ഒമാരായ സുബൈര്‍, സാലില്‍ രവി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Post Your Comments