KeralaLatest News

കാസര്‍കോട് കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി: അന്വേഷണ ചുമതല എസ്പി എ ശ്രീനിവാസ്

. കേസന്വേഷണത്തിന്റെ ചുമതലയുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോഗം നടന്നു

കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. എസ്പി എ ശ്രീനിവാസിനാണ് അന്വേഷണ ചുമതല. കേസന്വേഷണത്തിന്റെ ചുമതലയുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോഗം നടന്നു. അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും എസ് പി അറിയിച്ചു.

കൊലപാതകം രാഷ്ടീയ പ്രേരിതമാണോ എന്നും ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നടക്കമുള്ള കാര്യങ്ങളും പ്രത്യേകം പരിശോധിക്കുമെന്നും എസ് പി വ്യക്തമാക്കി. കൊല്ലപ്പെട്ടവരെ നേരത്തെ ഭീഷണിപ്പെടുത്തിയ സംഭവം അടക്കം അന്വേഷണ പരിധിയിലുണ്ടെന്നും എസ്പി എ ശ്രീനിവാസ് പറഞ്ഞു അതേസമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ഹര്‍ത്താലും കെ എസ് യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദും നടത്തുന്നുണ്ട്. കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്താണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.

നടക്കാന്‍ പാടില്ലാത്ത സംഭവമാണ് കാസര്‍കോട് നടന്നതെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചു. അതി ദാരുണ കൊലപാതകങ്ങളാണ് ഉണ്ടായത്. പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള അക്രമ സംഭവങ്ങള്‍ നിലവിലുള്ളതായി അറിയില്ലെന്നും ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button