റിയാദ് : സൗദി അറേബ്യയും ഇന്ത്യയുമായി കൂടുതല്‍ സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സൗദി-ഇന്ത്യ സുപ്രീം കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ സ്ഥാപിക്കുന്നു. സൗദി കിരീടാവകാശിയും ഉപ പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ 19, 20 തീയതികളില്‍ നടത്തുന്ന ഇന്ത്യാ സന്ദര്‍ശനത്തില്‍ ഒപ്പുവെക്കുന്ന സുപ്രധാന കരാറാണിത്. ഇത് സംബന്ധിച്ച് സൗദി രാജാവ് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ അല്‍യെമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം കരാര്‍ ഒപ്പിടാന്‍ കിരീടാവകാശിയെ ചുമതലപ്പെടുത്തി.
റേഡിയോ, ടെലിവിഷന്‍ സംപ്രേഷണ മേഖലയില്‍ സഹകരിക്കുന്നതിനും ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവെക്കും. ഇക്കാര്യത്തില്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തി ധാരണാപത്രം ഒപ്പുവെക്കുന്നതിന് സൗദി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ മീഡിയ മന്ത്രിയെ ചുമതലപ്പെടുത്തി . കൂടാതെ ടൂറിസം മേഖലയില്‍ സഹകരണം ശക്തമാക്കുന്നതിന് ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവെക്കുന്നതിനും മന്ത്രിസഭ തീരുമാനിച്ചു.
ചൊവ്വാഴ്ച ന്യൂഡല്‍ഹിയിലെത്തുന്ന സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുല്‍വാമ ചാവേര്‍ ആക്രമണം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിെത്തുന്ന അദ്ദേഹത്തിന്റെ സന്ദര്‍ശനം അതീവ പ്രാധാന്യത്തോടെയാണ് ഇന്ത്യ നോക്കി കാണുന്നത്.
>2016 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ സൗദി സന്ദര്‍ശനത്തിന്റെ അനുബന്ധമായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഇന്ത്യ സന്ദര്‍ശനം. പ്രതിരോധം, അടിസ്ഥാന സൗകര്യ വികസനം, വാണിജ്യ നിക്ഷേപം, ഊര്‍ജ സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോള്‍ ഉഭയകക്ഷി സഹകരണ കരാറുകളുണ്ട്.
കിരീടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനം വളരെ പ്രതീക്ഷയോടെയാണ് പ്രവാസികളും ഉറ്റുനോക്കുന്നത് .നിതാഖാത്തും ,ലെവിയും ,സ്വദേശിവത്ക്കരണവും അടക്കം ദിനംപ്രതി ജോലി നഷ്ടമാകുന്ന ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് രാജകുമാരന്റെ ഇന്ത്യ സന്ദര്‍ശനം .സൗദി അറേബ്യയില്‍ ഏറ്റവും കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്നതും ഇന്ത്യക്കാരാണ് . 28 ലക്ഷം ഇന്ത്യക്കാരാണ് നിലവില്‍ സൗദിയില്‍ ജോലി ചെയ്യുന്നത്
Post Your Comments