NewsIndia

10 രൂപയ്ക്ക് ഒരു സാരി വാങ്ങാനെത്തിയ സ്ത്രീകള്‍ക്ക് പരിക്ക്

 

ദക്ഷിണേന്ത്യയിലെ പ്രമുഖ വസ്ത്രവ്യാപാരശൃംഗലയാണ് സി.എം.ആര്‍. സി.എം.ആറില്‍ 10 രൂപയ്ക്ക് ഒരു സാരി എന്ന വാര്‍ത്ത പ്രചരിച്ചതോടെ മാളിലേക്ക് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പ്രവാഹമായി.. കൂടുതല്‍ പേര്‍ മാളിലേക്ക് ഒന്നിച്ചെത്തിയതോടെ തിരക്ക് അനിയന്ത്രിതമാകുകയും പൊലീസിന് നിയന്ത്രിക്കാന്‍ സാധിക്കാതെ വരികയുമായിരുന്നു.

ആളെക്കൂട്ടാന്‍ ഷോപ്പിംഗ് മാളുകളുടെ പരസ്യതന്ത്രങ്ങള്‍ പലതാണ്. അത്തരത്തിലൊന്നായിരുന്നു ഹൈദരാബാദ് സിദ്ദിപ്പേട്ടിലെ സി.എം.ആര്‍ മാളുകാരുടേത്. 10 രൂപയ്ക്ക് ഒരു സാരിയെന്നായിരുന്നു അവരുടെ വാഗ്ദാനം.
തിക്കിലും തിരക്കില്‍ പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിനിടയില്‍ മോഷണം നടന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. തന്റെ അഞ്ചു പവന്റെ സ്വര്‍ണമാല, ആറായിരം രൂപ, ക്രെഡിറ്റ് കാര്‍ഡ് എന്നിവ തിരക്കില്‍ നഷ്ടപ്പെട്ടതായി ഒരു സ്ത്രീ പരാതി നല്‍കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button