പുല്‍വാമ: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനി താരങ്ങളുടെ ചിത്രങ്ങള്‍ മൊഹാലി സ്‌റ്റേഡിയത്തില്‍ നിന്ന് നീക്കം ചെയ്തു. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനാണ് നടപടിക്ക് പിന്നില്‍. കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ചിത്രം നീക്കം ചെയ്തത്. എന്നാല്‍ പാക്കിസ്ഥാനി താരങ്ങളുടെ ചിത്രം നീക്കം ചെയ്തത് രാജ്യാന്തരതലത്തില്‍ വിമര്‍ശനത്തിന് വഴിയൊരുക്കിയിട്ടുണ്ട്.ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് കോടി വീതം നല്‍കാനുള്ള പ്രത്യേക പദ്ധതിയും തയ്യാറാക്കി. പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് സഹകരണമില്ലെന്ന തരത്തിലാണ് ബിസിസിഐയുടെ ഇടപെടലെത്തുന്നത്.
മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ചിത്രങ്ങളാണ് അസോസിയേഷന്‍ എടുത്തുമാറ്റിയത്. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരോടുള്ള ആദരസൂചകമായാണ് ചിത്രങ്ങള്‍ മാറ്റിയതെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. മുന്‍ പാക് ക്യാപ്റ്റനും നിലവില്‍ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍, വസീം അക്രം, ഷാഹിദ് അഫ്രീദി, ജാവേദ് മിയാന്‍ദാദ് തുടങ്ങി പതിനഞ്ച് താരങ്ങളുടെ ചിത്രങ്ങളാണ് നീക്കം ചെയ്തത്. സ്റ്റേഡിയത്തിലെ ലോംഗ് റൂം, ഗാലറി, റിസപ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലായാണ് ചിത്രങ്ങള്‍ സ്ഥാപിച്ചിരുന്നത്. ഭീകരാക്രമണത്തിനെതിരെ രാജ്യത്തുയര്‍ന്നിട്ടുള്ള വികാരത്തിന് ഒപ്പമാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍.
എല്ലാവരും ചേര്‍ന്ന് ചര്‍ച്ച ചെയ്ത ശേഷമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ചണ്ഡിഗഡില്‍ പി.സി.എ. ഭാരവാഹികളുടെ യോഗത്തിലാണ് നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷറര്‍ അജയ് ത്യാഗി പറഞ്ഞു. കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലാണ് ലക്ഷ്യമെന്നും ത്യാഗി വിശദീകരിച്ചു. രാജ്യം മൊത്തം ആക്രമണത്തില്‍ കോപാകുലരാണ്.പി.സി.എയും അങ്ങന തന്നെ. ത്യാഗി കൂട്ടിച്ചേര്‍ത്തു.ഹാള്‍ ഓഫ് ഫ്രൈം, ലോങ് റൂം, റിസപ്ഷന്‍ എന്നിവയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന 15 ചിത്രങ്ങളാണ് നീക്കം ചെയ്തത്. നീക്കം ചെയ്തതില്‍ നിലവിലെ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍, ജാവേദ് മിയാന്‍ദദ്, വസീം അക്രം, ഷാഹിദ് അഫ്രീദി എന്നിവരുടെ ചിത്രങ്ങളും ഉള്‍പ്പെടും.
ഗ്രാമത്തിലെ സ്‌കൂളിനും ലിങ്ക് റോഡിനും വീരമൃത്യു വരിച്ച ജവാന്റെ പേരുനല്‍കും. ജവാന്റെ മാതാപിതാക്കള്‍ക്ക് പ്രതിമാസം 10,000 രൂപവീതം ആജീവനാന്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 12 ലക്ഷം രൂപ കുടുംബത്തിന് നല്‍കുന്നതിന് പുറമെയാണിത്. വീരമൃത്യു വരിച്ച ജവാന് മക്കളില്ലാത്തതിനാല്‍ സര്‍ക്കാര്‍ ജോലി ആര്‍ക്കും നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആജീവനാന്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തത്. ഇതിന് സമാനമായി എല്ലാ സംസ്ഥാനങ്ങളും ധീരജവാന്മാരുടെ കുടുംബത്തെ ഏറ്റെടുക്കുകയാണ്.
Post Your Comments