KeralaLatest News

ബാര്‍ ജീവനക്കാരനെ കുത്തി പരുക്കേല്‍പ്പിച്ചു; രണ്ടു യുവാക്കള്‍ പിടിയില്‍

കൊച്ചി: ബാര്‍ ജീവനക്കാരനെ കുത്തി പരുക്കേല്‍പിച്ച് രക്ഷപെടാന്‍ ശ്രമിച്ച യുവാക്കള്‍ പൊലീസ് പിടിലായി. യുവാക്കളും ബാര്‍ജീവനക്കാരനും തമ്മില്‍ ഉടലെടുത്ത തര്‍ക്കമാണ് കത്തികുത്തില്‍ കലാശിച്ചത്. പ്രതികളെ കൊച്ചി മെട്രോ പോലീസ് പിടികൂടി. ബാര്‍ ജീവനക്കാരന്‍ പ്രസാദിന് ഗുരുതരമായ പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോതമംഗലം സ്വദേശികളായ അരുണ്‍ ശങ്കര്‍, സുള്‍ഫാന്‍ മുഹമ്മദ് എന്നിവരാണ് ആലുവ മെട്രോ സ്റ്റേഷനില്‍ നടത്തിയ ബാഗ് പരിശോധനയില്‍ മെട്രോ പോലീസിന്റെ പിടിയിലായത്.

മെട്രോ സ്റ്റേഷനില്‍ ബാഗ് സ്‌ക്കാന്‍ ചെയ്തപ്പോള്‍ സംശയകരമായി കത്തി കണ്ടതിനെ തുടര്‍ന്നാണ് പോലീസ് ഇരുവരെയും തടഞ്ഞു വച്ചത്. ബാഗ് തുറന്നപ്പോള്‍ രക്തം പുരണ്ട് വളഞ്ഞ നിലയില്‍ വടിവാള്‍ രൂപത്തിലുള്ള ആയുധം കണ്ടെത്തി.

ഇതോടെ മെട്രോ സി.ഐ അനന്ത ലാലിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് അര മണിക്കൂര്‍ മുമ്ബ് ആലുവ നഗരത്തിലെ ബാറില്‍ നടന്ന കത്തി കുത്ത് കേസിലെ പ്രതികളാണെന് തിരിച്ചറിഞ്ഞത്.

ആലുവ റെയില്‍വെ സ്‌ക്വയറിലെ ബാറിലുണ്ടായ തര്‍ക്കത്തിനിടയില്‍ ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിച്ച് രക്ഷപെട്ടതായിരുന്നു ഇരുവരും.

shortlink

Post Your Comments


Back to top button