തിരുവനന്തപുരം: അന്തര്‍ദേശീയ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഉടന്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കണ്ണൂരില്‍ സ്ഥാപിക്കുന്ന റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തറക്കല്ലിടല്‍ ചടങ്ങ് ഫെബ്രുവരി 22-ാം തീയതി മുഖ്യമന്ത്രി നിര്‍വഹിക്കും. ആയുഷ് കോണ്‍ക്ലേവിന്റെ ഭാഗമായി കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
രണ്ട് വര്‍ഷത്തിനുള്ളില്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കും. ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി 6 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 300 കോടിയുടെ പ്രാഥമിക പ്രോജക്ട് തയ്യാറാക്കിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ മ്യൂസിയം, നൂതന സ്‌പെഷ്യാലിറ്റി ആശുപത്രി, മികച്ച ഗവേഷണ കേന്ദ്രം, നല്ലൊരു ഔഷധ തോട്ടം എന്നിവയെല്ലാം ഇവിടെയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments