കാസര്‍കോഡ്: കല്ലിയോട് വിലാപയാ ത്ര കടന്നു പോയ വഴിയില്‍ ഒരു സംഘം അക്രമം നടത്തി. വിലാപയാത്ര കടന്നു പോയ വഴികളിലെ കടകള്‍ ഒരു സംഘം ആളുകള്‍ അടിച്ചു തകര്‍ത്തു. ഒരു ഫര്‍ണീച്ചര്‍ കടയ്ക്ക് സംഘം തീയിടുകയും ചെയ്തു. വിലാപയാത്ര കടന്നു പോയതിന് പിന്നാലെയാണ് അക്രമം ഉണ്ടായത്.
നൂറുകണക്കിന് ആളുകളാണ് വിലാപയാത്രയില്‍ പങ്കെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങള്‍ അവരുടെ വസതികളിലെത്തിച്ചു. ഏറെ നേരത്തെ കാത്തിരിപ്പിനുശേഷമാണ് മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ഒരു സ്ഥലത്താണ് സംസ്കരിക്കുന്നത്.
പെരിയ കല്യോട്ടുളള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടതില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ ക്രൈംബ്രാഞ്ചിനെ ഉള്‍പ്പെടുത്തി വിപുലീകരിച്ചുവെന്നും പൊലീസ് അറിയിച്ചു. പ്രതികളെ പിടികൂടാന്‍ ഡി.ജി.പി കര്‍ണാടക പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
കാസര്‍കോട്ടേത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ആണെന്നും പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നുമാണ് പൊലീസിന്റെ പ്രാഥമികന്വേഷണ റിപ്പോര്‍ട്ട്. നേരത്തെ സി.പി.എം പ്രാദേശിക നേതാവിനെ ആക്രമിച്ചതില്‍ ഉള്ള പ്രതികാരമാണ് കൊലപാതകമെന്നാണ് സൂചന.
Post Your Comments