Latest NewsKerala

കാസര്‍കോട് നടന്നത് രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍

പെരിയ: കാസര്‍കോട് നടന്നത് രാഷ്ടീയ കൊലപാതകമെന്ന് എഫ്‌ഐആര്‍. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേശ്, ശരത് ലാല്‍ എന്നിവരാണ് ഞായറാഴ്ച രാത്രി വെട്ടേറ്റ് മരിച്ചത്. കല്ല്യോട്ട് നടന്ന തെയ്യം കളിയുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരണത്തിന് ശേഷം ബൈക്കില്‍ തിരിച്ചു വരികയായിരുന്ന ഇരുവരേയും കാറില്‍ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

പെരിയ കല്യോട്ടെ കൃപേഷ്, ശരത് ലാൽ എന്നിവരെ ആണ് വെട്ടിക്കൊലപ്പെടുത്തിയത്. ശരത്തിന്റെ കഴുത്തിൽ ആഴത്തിൽ വെട്ടേറ്റിട്ടുണ്ടെന്ന് പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ഇരു കാലുകളിലുമായി അഞ്ച് മാരക വെട്ടുകൾ കാലുകളിലെ അസ്ഥികൾ തകർന്നു.കൃപേഷിന്റെ തലയിൽ ആഴത്തിൽ വെട്ടേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button