Latest NewsKerala

കാസര്‍കോട് ഇരട്ട കൊലപാതകം അതി ദാരുണമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

തിരുവനന്തപുരം : കാസര്‍കോട് ഇരട്ട കൊലപാതകം നടക്കാൻ പാടില്ലാത്ത സംഭവമാണെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പ്രതികരിച്ചു. അതി ദാരുണ കൊലപാതകങ്ങളാണ് ഉണ്ടായത്. പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള അക്രമ സംഭവങ്ങൾ നിലവിലുള്ളതായി അറിയില്ലെന്നും ഇ ചന്ദ്രശേഖരൻ പറഞ്ഞു.

ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കാസർകോട് പുല്ലൂർ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനും കൃപേഷിനും വെട്ടേറ്റത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കിൽ വീട്ടിൽ പോകുന്നതിനിടെയായിരുന്നു ഇരുവർക്കും നേരെയുള്ള ആക്രമണം.

ജീപ്പിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു.കൃപേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ശരത്ത് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button