തിരുവനന്തപുരം : കോടതി നടപടി നിയമപരമായി നേരിടുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുരിയാക്കോസ്. സിപിഎമ്മിന്റെ എതിരാളികളായത് കൊണ്ടു മാത്രമാണ് കാസര്‍കോട് രണ്ട് പേര്‍ക്ക് ജീവൻ നഷ്ടമായതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുരിയാക്കോസ് പറഞ്ഞു. സ്വാഭാവിക പ്രതിഷേധമെന്ന നിലയിലാണ് ഹര്‍ത്താൽ ആഹ്വാനം ചെയ്തത്. എവിടെയും അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ല.
പ്രവര്‍ത്തകര്‍ സംയമനം വിട്ട് പെരുമാറിയിട്ടുണ്ടെങ്കിൽ അത് നിയന്ത്രിക്കാൻ യൂത്ത് കോൺഗ്രസിന് സംവിധാനം ഉണ്ടെന്നും ഡീൻ കുരിയാക്കോസ് പറഞ്ഞു. ജനവികാരവും പ്രവര്‍ത്തകരുടെ വികാരവും ഉൾക്കൊള്ളേണ്ട ബാധ്യത ഉണ്ടെന്നും അത് ഉൾക്കൊണ്ടാണ് ഹര്‍ത്താൽ പ്രഖ്യാപിച്ചതെന്നും ഡീൻ കുരിയാക്കോസ് വിശദീകരിച്ചു .
മിന്നൽ ഹര്‍ത്താലിന്റെ പേരിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി നടപടിയെ മാനിക്കുന്നു. ഇതിനെ നിയമപരമായ മാര്‍ഗ്ഗത്തിലൂടെ തന്നെ നേരിടുമെന്നും ഡീൻ കുരിയാക്കോസ് അറിയിച്ചു.
Post Your Comments