Life Style

സ്ഥിരമായി എ.സി ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഇപ്പോഴത്തെ കാലാവസ്ഥയിൽ കഠിനമായ ചൂടിനെ തടയാൻ ഏറെ സഹായിക്കുന്ന ഒന്നാണ് എയർ കണ്ടീഷണർ. എന്നാൽ അമിതമായ അളവിലുള്ള എസിയുടെ ഉപയോഗം പലതരം ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. എസിയുടെ തണുപ്പ് തുടര്‍ച്ചയായി എല്‍ക്കുന്നത് ശരീരത്തിലെ ജലാംശം വലിച്ചെടുത്ത് ചര്‍മ്മം വരണ്ടു പോവുന്നതിന് കാരണമാകും. ത്വക്ക് രോഗങ്ങൾ കൂടുതലായി ഉണ്ടാകുന്നതിനും ഇത് കാരണമാകും. സോറിയാസിസ് പോലെയുള്ള രോഗങ്ങൾ ഉള്ളവരിൽ തൊലി ചെതുമ്പൽ പോലെ ഇളകുകയും ചൊറിച്ചിൽ ഉണ്ടാകുകയും ചെയ്യും.

ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ സ്ക്രീനില്‍ നിന്നുള്ള ചൂടും കൂടി ഏല്‍ക്കുമ്പോള്‍ മുഖത്തേയും കണ്ണിലേയും വരള്‍ച്ച വര്‍ധിക്കും. ഇത് ഒഴിവാക്കാന്‍ കണ്ണുകള്‍ ഇടയ്ക്കിടയ്ക്ക് ശുദ്ധജലത്തിൽ കഴുകണം. ധാരാളം വെള്ളം കുടിക്കുക, എയര്‍ കണ്ടീഷന്‍ നേരിട്ട് ഏല്‍ക്കുന്ന സാഹചര്യങ്ങളില്‍ നിന്നും മാറിനില്‍ക്കുക എന്നിങ്ങനെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button