KeralaLatest News

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരിയെ കണ്ടു

മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എകെജി സെന്ററില്‍ കൂടിക്കാഴ്ച നടത്തി. കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. അതേസമയം തൃശ്ശൂരിലെ പൊതുപരിപാടികള്‍ റദ്ദാക്കി തലസ്ഥാനത്തേക്ക് മടങ്ങിയെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല. പിന്നീടാണ് കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിത്. ഇരുവരും ഒരുമണിക്കൂറോളം സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.

ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട്ടെ ഇരട്ടക്കൊലയിലൂടെ രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ് നേരിട്ടതെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. സിപിഎം ആണ് കൊലയ്ക്കു പിന്നിലെന്ന ആരോപണവും കൂടി ഉയരുന്ന സാഹചര്യത്തില്‍  എത്രയും പെട്ടെന്ന് പ്രതികളെ കണ്ടെത്തി അറസ്റ്റുചെയ്യേണ്ടതും നേതൃത്വത്തിന് സംഭവത്തില്‍ പങ്കില്ല എന്നു സ്ഥാപിക്കേണ്ടതും ഈ ഘട്ടത്തില്‍ സിപിഎമ്മിന്റെ കൂടി ആവശ്യമാണ്. അതേസമയം കൊലപാതകത്തിനെതിരെ ശക്തമായ നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.

കൊലയ്ക്ക് പിന്നില്‍ പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്ന് കോടിയേരിവ്യക്തമാക്കി. ഒരിക്കലും പ്രതികളെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മനുഷ്യനെ വെട്ടിക്കൊല്ലുന്നത് പ്രാകൃതമായ നിലപാടാണെന്നും അക്രമികളെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും കോടിയേരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button