പട്‌ന: പുല്‍വാമയില്‍ രക്തസാക്ഷിത്വം വരിച്ച സി ആര്‍ പി എഫ് ജവാന്റെ മകളെ ദത്തെടുക്കാന്‍ തയ്യാറായി വനിതാ ഐഎഎസ് ഓഫീസര്‍. ബിഹാറിലെ ഷെയ്ഖ് പുര ജില്ലാ മജിസ്‌ട്രേറ്റ് ഇനായത് ഖാനാണ് ഈ മാതൃകാപരമായ തീരുമാനം എടുത്തത്.
പുല്‍വാമയില്‍ രക്തസാക്ഷിത്വം വരിച്ച ബീഹാറില്‍ നിന്നുള്ള സജ്ഞയ് കുമാര്‍ സിന്‍ഹ, രത്തന്‍ ഠാക്കൂര്‍ എന്നീ ജവാന്മാരുടെ മക്കളില്‍ നിന്നാണ് ഒരു പെണ്‍കുട്ടിയെ ദത്തെടുക്കാന്‍ ഇനായത് സന്നദ്ധത അറിയിച്ചത്. സഞ്ജയ്കുമാറിന് പത്തൊന്‍പതും ഇരുപത്തി രണ്ടും വയസുള്ള രണ്ട് പെണ്‍മക്കളാണുള്ളത്. രത്തന്‍ കുമാറിന് നാലുവയസുള്ള ഒരു മകനുണ്ട്. രണ്ടാമത്തെ കുഞ്ഞിനെ അദ്ദേഹത്തിന്റെ ഭാര്യ ഗര്‍ഭം ധരിച്ചിരിക്കുകയാണ്.
കളക്ട്രേറ്റില്‍ സഞ്ജയ് കുമാര്‍, രത്തന്‍ എന്നിവരെ അനുസ്മരിച്ച് ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു ഇനായത് തന്റെ സന്നദ്ധത അറിയിച്ചത്. സഞ്ജയിന്റെയും രത്തന്റെയും മക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ തന്നെ ആവശ്യപ്പെട്ടതായും അവര്‍ അറിയിച്ചു. ഇവരില്‍ ഒരു പെണ്‍കുട്ടിയുടെ വിവാഹവും വിദ്യാഭ്യാസവും ഉള്‍പ്പെടെയുള്ള ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും അവര്‍ വെളിപ്പെടുത്തി.
Post Your Comments