മുംബൈ : പുല്‍വാമ അക്രമണം ചില രാഷ്ട്രീയക്കാര്‍ തങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കുന്നത് കാണുമ്പോള്‍ അസ്വസ്ഥത തോന്നുന്നതായി പ്രശസ്ഥ ബോളിവുഡ് നടനും ബിജെപി സര്‍ക്കാരിന്റെ രൂക്ഷ വിമര്‍ശകനുമായ സിദ്ധാര്‍ത്ഥ്. അസാം പൗരത്വ ബില്ലുമായി കശ്മീര്‍ വിഷയത്തെ ബന്ധപ്പെടുത്തിയുള്ള ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗത്തിനെതിരായിരുന്നു സിദ്ധാര്‍ത്ഥിന്റെ ഒളിയമ്പ്. ചില രാഷ്ട്രീയക്കാര്‍ അവരുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ജവാന്‍മാരുടെ മരണത്തെ ഉപോയഗിക്കുന്നത് കാണുമ്പോള്‍ മനസ് അസ്വസ്ഥമാകുന്നു, രാഷ്ടീയത്തെ ഈ വിഷയത്തില്‍ നിന്നും മാറ്റി നിര്‍ത്തുക, പകരം ഇനി ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടത് -സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു.
https://twitter.com/Actor_Siddharth/status/1097317709056946176
പുല്‍വാമയില്‍ ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും അസാമിനെ മറ്റൊരു കശ്മീരാക്കാന്‍ അനുവദിക്കില്ലെന്നുമായികരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്നലെ അസാമില്‍ നടന്ന ഒരു റാലിയില്‍ പ്രസംഗിച്ചത്. നുഴഞ്ഞു കയറ്റക്കാരെ കണ്ടെത്താനായി ആവശ്യമെങ്കില്‍ ഇനിയും പൗരത്വ രജിസ്റ്റര്‍ ഉപയോഗിക്കും. ഇങ്ങനെ കണ്ടെത്തുന്നവരെ നാടുകടത്തുമെന്നും ആസാമിലെ വടക്കന്‍ ലക്കിംപൂരില്‍ നടന്ന റാലിയില്‍ അമിത് ഷാ പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു വേണ്ടി മാത്രമല്ല രാജ്യത്തെ അഭയാര്‍ത്ഥികള്‍ക്കെല്ലാം വേണ്ടിയുള്ളതാണ് ബില്‍. പൗരത്വ ബില്ലിന്റെ അഭാവത്തില്‍ ആസാമിലെ ജനങ്ങള്‍ അപകടത്തിലാണ്, കോണ്‍ഗ്രസിനെയും മുന്‍ സഖ്യകക്ഷിയായ അസം ഗണ പരിഷത്തിനെയും അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു.1985ല്‍ കേന്ദ്ര സര്‍ക്കാരും ആസാമിലെ നേതാക്കളുമായി കരാറുണ്ടാക്കിയ ശേഷവും ഈ രണ്ടു പാര്‍ട്ടികളും സംസ്ഥാനത്തിനായി ഒന്നും ചെയ്തില്ല.വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു മാത്രമായുള്ളതാണ് പൗരത്വ ബില്‍ എന്ന് കള്ളപ്രചാരണം നടത്തിയതിനാല്‍ കേന്ദ്രത്തിന് അത് രാജ്യസഭയിലെത്തിക്കാന്‍ കഴിഞ്ഞില്ല-അമിത് ഷാ പറഞ്ഞു.
Post Your Comments