
ഇസ്ലാമാബാദ്: സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പാക്കിസ്ഥാനിലെത്തി. റാവല്‍പിണ്ടിയിലെ നൂര്‍ ഖാന് വ്യോമതാവളത്തിലെത്തിയ അദ്ദേഹത്തെ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് സ്വീകരിച്ചു. ഒരു ദിവസമാണ് സന്ദര്‍ശനം. സന്ദര്‍ശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഇസ്ലാമാബാദിലെങ്ങും.
ജമ്മു കാഷ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച സൗദി, സല്മാന് രാജകുമാരന്റെ പാക് സന്ദര്‍ശന ദിവസങ്ങള്‍ വെട്ടിക്കുറച്ചിരുന്നു. രാജകുമാരന്റെ സന്ദര്‍ശനം ചുരുക്കിയതിന്റെ കാരണമൊന്നും പാക്കിസ്ഥാന് വ്യക്തമാക്കിയിട്ടില്ല.
Post Your Comments