തൃശ്ശൂര്‍: കോടിയേരിക്കെതിരെ വിമർശനവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി. എൻഎസ്എസ് മതേതര ജനാധിപത്യ വളർച്ചയ്ക്ക് സഹായിച്ച സംഘടനയാണ്. എൻഎസ്എസിൽ വിഭാഗീയത ഉണ്ടാക്കാൻ കോടിയേരി ശ്രമിക്കണ്ട. തെരെഞ്ഞടുപ്പ് രാഷ്ട്രീയത്തിലെ പിന്തുണയെപ്പറ്റി എൻ എസ് എസ് അവരുടെ നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ടെന്നും സീറ്റ് വിഭജനത്തെക്കുറിച്ച് നാളത്തെ യുഡിഎഫ് യോഗത്തിന് ശേഷം പറയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എൻഎസ്എസിന്റെ ഭൂരിഭാഗം പ്രവര്‍ത്തകരും സിപിഎമ്മിനൊപ്പമാണെന്ന് കോടിയേരി നേരത്തെ പറഞ്ഞിരുന്നു. തുടർന്ന് ഈ പ്രസ്താവനക്കെതിരെ പ്രതികരിച്ചും എന്‍എസ്എസിനെ പിന്തുണച്ചും കുഞ്ഞാലികുട്ടി രംഗത്തെത്തുകയായിരുന്നു. കൂടാതെ കോടിയേരിയുടെ പ്രസ്താവനയ്ക്കെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും രംഗത്ത് വന്നിരുന്നു.
Post Your Comments