Latest NewsIndia

27 റവല്യൂഷണറി ഗാര്‍ഡുകള്‍ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാനും കലിപ്പ്: ഇന്ത്യയും ഇറാനും തിരിച്ചടിച്ചാൽ പാകിസ്ഥാന് പിടിച്ചു നിൽക്കാനാവില്ല

അതെ സമയം പാകിസ്താനെ സഹായിക്കാൻ ചൈന തുനിഞ്ഞാൽ റഷ്യ ഇടപെടുമെന്നും റിപ്പോർട്ട് ഉണ്ട്.

ദുബായ് : ചാവേറുകള്‍ക്ക് സംരക്ഷണമൊരുക്കുന്ന പാകിസ്ഥാൻ കനത്ത വില നൽകേണ്ടി വരുമെന്ന് ഇറാൻ .തെക്കുകിഴക്കന്‍ ഇറാനില്‍ ബുധനാഴ്ച നടന്ന ചാവേര്‍ ആക്രമണത്തിൽ മരണപ്പെട്ട റെവല്യൂഷണറി ഗാര്‍ഡ്സിന്‍റെ സംസ്കാര ചടങ്ങിനിടെയായിരുന്നു കമാന്‍ഡര്‍ മേജര്‍ മുഹമ്മദ് അലി ജഫാരിയുടെ പ്രസ്താവന.ഇന്ത്യയിൽ നടന്ന ഭീകരാക്രമണത്തോടെ പാകിസ്ഥാൻ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. ഇന്ത്യ തിരിച്ചടിച്ചത് ഇറാനും നോക്കി നിൽക്കില്ല. അതെ സമയം പാകിസ്താനെ സഹായിക്കാൻ ചൈന തുനിഞ്ഞാൽ റഷ്യ ഇടപെടുമെന്നും റിപ്പോർട്ട് ഉണ്ട്.

ഇതിനിടെ സൗദി കിരീടാവകാശിയുടെ പാകിസ്ഥാൻ സന്ദർശനം നീട്ടി വെച്ചതും ദശ കോടികളുടെ സഹായം ലഭിക്കാതായതും പാകിസ്ഥാന് വലിയ തിരിച്ചടി ആയിട്ടുണ്ട്.ചാവേറുകള്‍ക്ക് പാകിസ്ഥാൻ താവളമൊരുക്കുകയാണ്.പാക് സേനയാണ് അവർക്ക് എല്ലാ സഹായങ്ങളും നൽകുന്നത്.പാകിസ്ഥാന്‍ ഗവണ്‍മെന്‍റ് അവരെ ശിക്ഷിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായി തിരിച്ചടിയുണ്ടാകും. അവരെ പിന്തുണയ്ക്കാനാണ് തീരുമാനമെങ്കില്‍ പാകിസ്ഥാന്‍ അതിന്‍റെ ഫലം അനുഭവിക്കുമെന്നും ഇറാൻ പറഞ്ഞു. അമേരിക്കയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒരേ സമയം ഇറാനും ഇന്ത്യയും കൂടെ അഫ്ഗാനിസ്ഥാനിൽ നിന്നും യുദ്ധ സാഹചര്യമുണ്ടായാൽ പാകിസ്ഥാന് പിന്നീട് ഒരു തിരിച്ചു വരവ് ഉണ്ടാകില്ലെന്നാണ് നിഗമനം. ഇതിനിടെ പാകിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് തീരുവ ഇന്ത്യ കൂട്ടി. 200 ശതമാനമായാണ് കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചത്. സൗഹൃദ പദവി എടുത്തു കളഞ്ഞതിനു പിന്നാലെയാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി തീരുവയേക്കാള്‍ ഇരട്ടിതുക ഇന്ത്യ പാക്കിസ്ഥാനില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ചുമത്തിയിരിക്കുന്നത്.

പാകിസ്ഥാനുമായള്ള സൗഹ്യദ രാഷ്ട്ര പദവി ഇന്ത്യ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ കസ്റ്റംസ് ഡ്യൂട്ടി 200 ശതമാനം വര്‍ധിപ്പിക്കുകയാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഗാട്ട് കരാറനുസരിച്ച്‌ വ്യാപാരബന്ധത്തിന് ഇളവുകള്‍ നല്‍കുന്ന ‘സൗഹൃദരാജ്യ’പദവി ഇന്ത്യ റദ്ദാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button