കോട്ടയം : ഗുഡ്‌സ് വാഗണുകള്‍ പാളത്തിലേയ്ക്ക് മറിഞ്ഞു. നിര്‍ത്തിയിട്ടിരുന്ന വാഗണുകള്‍ പിന്നിലേക്ക് ഉരുണ്ടു നീങ്ങിയ ശേഷം പാളത്തിലേക്കു മറിയുകയായിരുന്നു. കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍. വെള്ളൂര്‍ പിറവം റോഡ് റെയില്‍വേ സ്റ്റേഷനു സമീപം കല്ലുവേലി ഭാഗത്ത് ഇന്നലെ രാത്രി 10.30 അപടം. എന്‍ജിന്‍ ഇല്ലാതെ പ്ലാറ്റ് ഫോമിനു പുറത്തെ ട്രാക്കില്‍ നിര്‍ത്തിയിട്ട വാഗണുകളുടെ ബ്രേക്കും സ്റ്റോപ്പറും തകര്‍ന്നു തനിയെ ഉരുണ്ട് നീങ്ങുകയായിരുന്നു. പാളംതെറ്റി രെണ്ടണ്ണം ഇറുമ്പയം പാടശേഖരത്തിലേക്കും രണ്ടെണ്ണം കല്ലവേലി ഗ്രേറ്റിനു സമീപത്തെ റോഡിലേക്കുമാണു മറിഞ്ഞത്.
ഇതില്‍ ഒരു ബോഗി കല്ലുവേലി റെയില്‍വേ ക്രോസിലേക്കും മറിഞ്ഞു. ബോഗികളില്‍ ഉണ്ടായിരുന്ന മെറ്റല്‍ ട്രാക്കിലേക്കും റോഡിലേക്കും വീണതോടെ ഈ റോഡിലൂടെ ഗതാഗതം തടസപ്പെട്ടു. രാത്രി ഏറെ വൈകിയും വാഗണ്‍ ഉയര്‍ത്തിയിട്ടില്ല. പാതയിരട്ടിപ്പിക്കല്‍ ജോലിയുടെ ഭാഗമായി എത്തിയ വാഗണ്‍ പ്രധാനപാതയിലേക്കു വീഴാതിരുന്നതിനാല്‍ ട്രെയിന്‍ഗതാതെത്ത ബാധിച്ചില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആഭരംഭിച്ചു.
Post Your Comments