അബുദാബി:വരുംദിവസങ്ങളില്‍ യു.എ.ഇ. കൂടുതല്‍ തണുക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. അടുത്ത ഒരാഴ്ച ആകാശം മേഘാവൃതമാവുകയും തണുപ്പ് കൂടുകയും ചെയ്യും. ചാറ്റല്‍ മഴയ്ക്കും സാധ്യതയുണ്ട്. കടലിലും തീരപ്രദേശങ്ങളിലും ശക്തമായ മഴ ലഭിക്കും. മണിക്കൂറില്‍ ശരാശരി 22 മുതല്‍ 35 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്.>
അറേബ്യന്‍ കടലും ഒമാന്‍ കടലും ശാന്തമായിരിക്കും. ഞായറാഴ്ച പൊടിക്കാറ്റും അതിന് ശേഷം അന്തരീക്ഷ ഊഷ്മാവില്‍ വര്‍ധനയും ഉണ്ടായേക്കാം. കാറ്റ് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ വീശാന്‍ സാധ്യതയുണ്ട്. അറേബ്യന്‍, ഒമാന്‍ കടലുകളില്‍ തിര ശക്തമാവാനും ഇത് ഇടയാക്കിയേക്കും. തിങ്കാളാഴ്ച അന്തരീക്ഷം ഭാഗികമായി മേഘാവൃതമാവുകയും രാത്രിയില്‍ തണുപ്പ് കൂടുകയും ചെയ്യുമെന്നാണ് അറിയിപ്പ്. അറേബ്യന്‍, ഒമാന്‍ കടലുകളില്‍ തിര വളരെയധികം ശക്തമാവും.
ചൊവ്വാഴ്ച യു.എ.ഇ.യുടെ വടക്ക് കിഴക്കന്‍ മേഖലകളില്‍ ആകാശം മേഘാവൃതമാവുകയും തണുപ്പ് കൂടുകയും ചെയ്യും. കാറ്റുണ്ടാവുമെങ്കിലും കടലില്‍ താരതമ്യേന ശക്തി കുറഞ്ഞ തിരകളായിരിക്കും. ബുധനാഴ്ച രാവിലെ തണുത്ത അന്തരീക്ഷമുണ്ടാവുമെങ്കിലും വൈകുന്നേരത്തോടെ പൊടിക്കാറ്റിനും തുടര്‍ന്ന് അന്തരീക്ഷ ഊഷ്മാവില്‍ കാര്യമായ വര്‍ധനയ്ക്കും സാധ്യതയേറെയാണ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റ് വീശാനും കടല്‍ പ്രക്ഷുബ്ധമാവാനും സാധ്യതയേറെയാണ്. കടലില്‍ പോകുന്നവരും ദൂരയാത്രകള്‍ റോഡ് മാര്‍ഗം ചെയ്യുന്നവരും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും വകുപ്പ് വ്യക്തമാക്കി.
Post Your Comments