കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്ക്കെതിരെ പരാതിയുമായി സി കെ വിനീത്. താന്‍ ബോൾബോയിയെ അസഭ്യം പറഞ്ഞെന്ന കള്ളം പ്രചരിപ്പിക്കുന്നുവെന്നും തനിക്കെതിരെ വ്യാജപ്രചരണം നടത്താനാണ് ശ്രമമെന്നും സി കെ വിനീത് പരാതിയില്‍ വ്യക്തമാക്കുന്നു. ആൾകൂട്ട ആക്രമണത്തിന് സമാനമായ അവസ്ഥയാണ് നിലവില്‍ താന്‍ നേരിടുന്നത്. തന്റെ കരിയർ നശിപ്പിക്കാനുള്ള നീക്കമാണിത്. മഞ്ഞപ്പടയിലെ ചില ഭാരവാഹികളാണ് ഇതിന് പിന്നിൽ. ഇനി സഹിക്കാനാവില്ലെന്നതിനാലാണ് പൊലീസില്‍ പരാതി നല്‍കുന്നത്. കണക്കുകളില്‍ മാത്രമാണ് മഞ്ഞപ്പട മുന്നിലുള്ളതെന്നും എന്നാൽ താരങ്ങളോടുള്ള സമീപനത്തിൽ മഞ്ഞപ്പട മോശമാണെന്നുംസി കെ വിനീത് ആരോപിക്കുന്നു. ബ്ലാസ്റ്റേഴ്സ് വിട്ടത് സ്വന്തം ഇഷ്ടപ്രകാരമല്ല. അവധി കഴിഞ്ഞ് വന്നപ്പോഴേക്കും തന്നെ ചെന്നൈ ടീമിലേക്ക് മാറ്റുകയായിരുന്നുവെന്നും വിനീത് പറയുകയുണ്ടായി.
Post Your Comments