ഇടുക്കി: ശാന്തന്‍പാറ വനമേഖലയില്‍ നായാട്ട് നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് വനംവകുപ്പ് നടത്തിയ പരിശോധനയി 75 കിലോഗ്രാം മ്ലാവിറച്ചി പിടികൂടി. കേസില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് നാടന്‍ തോക്കും ആയുധങ്ങളും കണ്ടെടുത്തു.
ചേരിയാര്‍ സ്വദേശി സാബു, ഭാര്യ പിതാവ് ജോസഫ്, നെടുങ്കണ്ടം സ്വദേശിയായ സഹായി സജി എന്നിവരാണ് പിടിയിലായത്. ചോദ്യം ചെയ്യലില്‍ മതികെട്ടാന്‍ ചോല ദേശീയോദ്യാനത്തിന് സമീപത്ത് നിന്നാണ് മ്ലാവിനെ വേട്ടയാടിയതെന്ന് പ്രതികള്‍ മൊഴി നല്‍കി.
പരിശോധനയില്‍ വേട്ടയാടിയ മ്ലാവിന്‍റെ തലയും തോലും ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ വനഭാഗത്ത് നിന്നും കണ്ടെത്തി. ഇറച്ചി കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയില്‍ എടുത്തു. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Post Your Comments