ദിസ്പൂര്‍: അസാമിനെ മറ്റൊരു കശ്മീരാക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നുഴഞ്ഞു കയറ്റക്കാരെ കണ്ടെത്താനായി ആവശ്യമെങ്കില്‍ ഇനിയും പൗരത്വ രജിസ്റ്റര്‍ ഉപയോഗിക്കും. ഇങ്ങനെ കണ്ടെത്തുന്നവരെ നാടുകടത്തുമെന്നും ആസാമിലെ വടക്കന്‍ ലക്കിംപൂരില്‍ റാലിയില്‍ പൗരത്വ രജിസ്റ്റര്‍ പരാമര്‍ശിച്ച് അമിത് ഷാ പറഞ്ഞു.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു വേണ്ടി മാത്രമല്ല രാജ്യത്തെ അഭയാര്‍ത്ഥികള്‍ക്കെല്ലാം വേണ്ടിയുള്ളതാണ് ബില്‍. പൗരത്വ ബില്ലിന്റെ അഭാവത്തില്‍ ആസാമിലെ ജനങ്ങള്‍ അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെയും മുന്‍ സഖ്യകക്ഷിയായ അസം ഗണ പരിഷത്തിനെയും അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു.1985ല്‍ കേന്ദ്ര സര്‍ക്കാരും ആസാമിലെ നേതാക്കളുമായി കരാറുണ്ടാക്കിയ ശേഷവും ഈ രണ്ടു പാര്‍ട്ടികളും സംസ്ഥാനത്തിനായി ഒന്നും ചെയ്തില്ല.വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു മാത്രമായുള്ളതാണ് പൗരത്വ ബില്‍ എന്ന് കള്ളപ്രചാരണം നടത്തിയതിനാല്‍ കേന്ദ്രത്തിന് അത് രാജ്യസഭയിലെത്തിക്കാന്‍ കഴിഞ്ഞില്ല.
പുല്‍വാമയില്‍ ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും അമിത് ഷാ പറഞ്ഞു. സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും കേന്ദ്രം തയാറല്ലെന്നും ഷാ വ്യക്തമാക്കി.
Post Your Comments