വയനാട്: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളീ ജവാന് വി വി വസന്തകുമാറിന്റെ കുടുംബത്തെ മന്ത്രി എകെ ബാലന് ഇന്ന് സന്ദര്‍ശിക്കും. രാവിലെ 11.30 നാണ് വയനാട് ലക്കിടിയിലെ വീട്ടില്‍ മന്ത്രിയെത്തുക. ഈ കുടുംബത്തിന് സഹായ ധനം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ്.
ജവാന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി ഇ പി ജയരാജന് വ്യക്തമാക്കിയിരുന്നു. ഈ മാസം 19 ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ വസന്തകുമാറിന്റെ കുടുംബത്തിന് നല്കുന്ന സഹായം സംബന്ധിച്ച് തീരുമാനമുണ്ടാകും. ദുബായിൽ പോയിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് നാട്ടില്‍ തിരിച്ചെത്തിയാലുടന്‍ വസന്തകുമാറിന്റെ കുടുംബത്തിനാവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും ഇ പി ജയരാജന് വ്യക്തമാക്കി.
Post Your Comments