![](/wp-content/uploads/2019/01/vat-img-1.jpg)
ദുബായ്: ഇനി മുതൽ യുഎഇയിൽ ബാങ്ക് പലിശക്ക് വാറ്റ് ബാധകമല്ല .ബാങ്കുകളിലെ നിക്ഷേപത്തിന് ലഭിയ്ക്കുന്ന പലിശയോ , മറ്റ് കമ്പനികളിലോ നിക്ഷേപം നടത്തി ലഭിയ്ക്കുന്ന ഡിവിഡന്റോ വാറ്റിന്റെ പരിധിയിൽ പെടില്ല.
റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഇവ കാണിയ്ക്കേണ്ടതില്ലെന്നും യുഎഇ ഫെഡറൽ ടാക്സ് അതോറിറ്റി വ്യക്തമാക്കി. എന്നാൽ ബാങ്ക് പലിശ അല്ലാതെ ലഭിയ്ക്കുന്ന പലിശകൾ വാറ്റിന്റെ പരിധിയിൽ പെടുമെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments