ന്യൂ ഡൽഹി : ഉദ്ഘാടനം കഴിഞ്ഞ് രണ്ടാം ദിനം പണിമുടക്കി ഇന്ത്യയുടെ ആദ്യത്തെ അതിവേഗ ട്രെയിന്‍ വന്ദേ ഭാരത് എക്സ്പ്രസ്സ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഫ്ലാഗ് ഓഫ് ചെയ്ത ട്രെയിൻ കന്നിയാത്രയ്ക്ക് ശേഷം വാരാണസിയില്‍ നിന്ന് ഡൽഹിയിലേക്ക് തിരിച്ചു വരുന്നതിനിടെ തകരാറിലാവുകയായിരുന്നു.
ഉത്തര്‍ പ്രദേശിലെ തുണ്ട്ല സ്റ്റേഷനില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ അകലെയായിരുന്നു സംഭവം. മടക്ക യാത്രക്കിടെ ട്രെയിനില്‍ നിന്ന് വിചിത്രമായ ശബ്ദം കേട്ട് തുടങ്ങി. പിന്നാലെ അവസാന നാല് ബോഗികളുടെ ബ്രേക്കുകള്‍ ജാമാകുകയും ട്രെയിൻ നിർത്തേണ്ടി വരികയായിരുന്നുവെന്നുമാണ് റെയില്‍വേ അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. ട്രെയിനിലെ യാത്രക്കാരെ മറ്റു രണ്ട് ട്രെയിനുകളിലായാണ് ഡൽഹിയിൽ എത്തിച്ചു. മൂന്നു മണിക്കൂറിനുള്ളിൽ തകരാര്‍ പരിഹരിച്ച് ട്രെയിന്‍ രാവിലെ 8.15 ഓടെ യാത്ര ആരംഭിച്ചു.
Post Your Comments