ഇടതൂര്‍ന്ന കണ്‍പീലികള്‍ എല്ലാവരുടെയും സ്വപ്‌നമാണ്. അതിനായി നിരവധി മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നവരും കുറവല്ല. വിപണിയില്‍ കൃത്രിമ കണ്‍പീലികള്‍ ലഭ്യമാണെങ്കിലും സ്വഭാവിക കണ്‍പീലികളുടെ അഴക് അതിനില്ല. ഇതാ സുന്ദരമായ കണ്‍പീലികള്‍ക്ക് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാര്‍ഗങ്ങള്‍. ഒലിവെണ്ണ, ആവണക്കെണ്ണ, വാസലിന്‍, ഗ്രീന്‍ ടീ തുടങ്ങിയവയൊക്കെ കണ്‍പീലികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും.
കണ്‍പീലികള്‍ കട്ടിയോടെ വളരാന്‍ ഏറ്റവും നല്ല മരുന്നാണ് ആവണക്കെണ്ണ. എല്ലാ ദിവസവും രാത്രി കിടക്കുന്നതിന് മുമ്പ് ആവണക്കെണ്ണ കണ്‍പീലികളില്‍ പുരട്ടുന്നത് കണ്‍പീലികള്‍ വളരാനും പീലികള്‍ക്ക് നല്ല കറുപ്പ് നിറം ഉണ്ടാകാനും സഹായിക്കും. കണ്‍പീലികള്‍ നീണ്ടതും ബലമുള്ളതും ആയിത്തീരാന്‍ ഒലീവ് എണ്ണ പുരട്ടുന്നത് ഉത്തമമാണ്. വെളിച്ചെണ്ണ ഉറങ്ങുന്നതിന് മുന്‍പ് കണ്ണില്‍ പുരട്ടുന്നതും നല്ലതാണ്. ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് കണ്‍പീലികളില്‍ വാസ്ലിന്‍ പുരട്ടുക. പിറ്റേന്ന് രാവിലെ ഇളംചൂടുവെള്ളത്തില്‍ ഇത് കഴുകിക്കളയാം. ഇതും കണ്‍പീലികളുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. ഗ്രീന്‍ ടീ ഇലകള്‍ ചൂടുവെള്ളത്തില്‍ ഇട്ട് കണ്‍പീലികളില്‍ പുരട്ടുന്നത് കണ്‍പീലികള്‍ ആരോഗ്യത്തോടെ വളരാന്‍ സഹായിക്കും .
നാരങ്ങാത്തൊലിയും കണ്‍പീലികളുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകരമാണ്.നാരങ്ങ തൊലി ഒലിവ് എണ്ണയിലോ ആവണക്കെണ്ണയിലോ എതാനും ദിവസം മുക്കി വയ്ക്കുക. ഈ എണ്ണ കണ്‍പീലിയില്‍ പുരട്ടുന്നത് ഉത്തമമാണ്. കഴിക്കുന്ന ഭക്ഷണവും കണ്‍പീലിയുടെയും പുരികത്തിന്റെയും വളര്‍ച്ചയെ സഹായിക്കും. നട്‌സ്, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന എല്ലാ ഭക്ഷണപദാര്‍ത്ഥങ്ങളും കണ്‍പീലികളുടെ വളര്‍ച്ചയെ സഹായിക്കും.
Post Your Comments