തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ജനറല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്. പിഎസ്‌സിയുടെ ഓണ്‍ലൈന്‍ പരീക്ഷകള്‍ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/ എയ്ഡഡ്/ സര്‍ക്കാര്‍ നിയന്ത്രിത/ എന്‍ജിനിയറിങ് കോളേജുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.
സാങ്കേതിക സജ്ജീകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത വിലയിരുത്തുന്നതിന് എന്‍ജിനിയറിങ് കോളേജുകളിലെ വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെ മൂന്നും നാലും വര്‍ഷ വിദ്യാര്‍ഥികള്‍ക്കായാണ് മാര്‍ച്ച് ഒമ്പതിന് ഓണ്‍ലൈന്‍ ജനറല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് നടത്തുന്നത്. ഇതിനായി തെരഞ്ഞെടുത്ത മുപ്പതോളം കോളേജിലെ വിദ്യാര്‍ഥികള്‍ക്കായി പരീക്ഷ എഴുതാന്‍ അവസരം നല്‍കും. പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ആദ്യ 10,000 പേര്‍ക്കുമാത്രമേ പരീക്ഷ എഴുതാന്‍ കഴിയുകയുള്ളു. പിഎസ്സിയുടെ വെബ്‌സൈറ്റ് www.keralapsc.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. പരീക്ഷ നടത്തുന്ന വിവിധ എന്‍ജിനിയറിങ് കോളേജുകളുടെ വിശദവിവരം പിഎസ്സി വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരീക്ഷയ്ക്ക് അപേക്ഷാ ഫീസില്ല.
Post Your Comments