Latest NewsIndia

വിഘടനവാദികളുടെ സുരക്ഷയും ആനുകൂല്യങ്ങളും കേന്ദ്ര സർക്കാ‍ർ റദ്ദാക്കും

വിഘടനവാദികൾക്ക് ശക്തമായ താക്കീത് നൽകി ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ്. പാകിസ്ഥാനിൽ നിന്നും പണം പറ്റുന്ന വിഘടനവാദികളുടെ സുരക്ഷയും മറ്റ് ആനുകൂല്യങ്ങളും കേന്ദ്ര സർക്കാ‍ർ റദ്ദാക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ശ്രീനഗറിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമത്തിൽ വീരമൃത്യുവരിച്ച ജവാൻമാ‍‍ർക്ക് ആഭ്യന്തരമന്ത്രി അന്ത്യാഞ്ജലി അർപ്പിച്ചു. ഇതിനിടെ പുല്‍വാമയിലെ ഭീകരാക്രമണത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു.

സുരക്ഷാ വീഴ്ചകളെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം. അന്വേഷണ ഏജന്‍സികള്‍ പുല്‍വാമയിലെത്തി എന്‍എെഎയുടെയും എന്‍എസ്ജിയുടെയും സംഘങ്ങള്‍ കശ്മീരിലെത്തി. സുരക്ഷാ വീഴ്ചകളെക്കുറിച്ച്‌ വിശദമായി പഠിക്കും. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങള്‍ക്കിടെയുണ്ടായ എറ്റവും വലിയ ഭീകരാക്രമണമാണ് പുല്‍വാമയിലുണ്ടായത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ദേശീയ അന്വേഷണ ഏജന്‍സിയുടെയും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്‍റെയും ടീമുകള്‍ കശ്മീരിലെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button