പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. മുസാഫര്‍പുരിലെ സര്‍ക്കാര്‍ സംരക്ഷണകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തിലാണ് അന്വേഷണത്തിന് ഉത്തരവായിരിക്കുന്നത്. മുസാഫര്‍പുരിലെ പ്രത്യേക പോക്സോ കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
മുസാഫര്‍പുര്‍ ജില്ലാ മജിസ്ട്രേറ്റ് ധര്‍മേന്ദ്ര സിംഗ്, സാമൂഹികക്ഷേമ പ്രിന്‍സിപ്പല്‍ സെക്രട്ടറി അതുല്‍ പ്രസാദ് എന്നിവര്‍ക്കെതിരെയും അന്വേഷണത്തിന് പോക്സോ കോടതി ജഡ്ജി മനോജ് കുമാര്‍ ഉത്തരവിട്ടിട്ടുണ്ട്. കേസില്‍ പ്രതിയായ അശ്വനി നല്കിയ ഹര്‍ജിയിലാണ് കോടതി അന്വോഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സംഭവത്തില്‍ വ്യാജ ഡോക്ടറായ അശ്വനിയാണ് പീഡിപ്പിക്കപ്പെട്ടിരുന്ന പെണ്‍കുട്ടികളില്‍ മയക്ക് മരുന്ന് കുത്തിവെച്ചിരുന്നത്.
പീഡനക്കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിന് സുപ്രീം കോടതി നേരത്തെ നിതീഷ് കുമാര്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Post Your Comments