കോഴിക്കോട് : പുൽവാമ ഭീകരാക്രമണത്തിൽ വീരചരമമടഞ്ഞ വയനാട് സ്വദേശി വി.വി.വസന്തകുമാറിന്റെ ഭൗതിക ശരീരം കോഴിക്കോട് വിമാനത്താവളത്തിലെത്തിച്ചു. സംസ്ഥാന ബഹുമതികളോടെ മലപ്പുറം ജില്ലാ കലക്ടർ ഏറ്റുവാങ്ങിയ ഭൗതിക ശരീരം വയനാട്ടിലേക്ക് കൊണ്ടുപോകും. പ്രാഥമിക വിദ്യാഭ്യാസം നേടിയ ലക്കിടി ഗവ എൽ.പി.സ്കൂളിൽ പൊതുദർശനത്തിന് വച്ച ശേഷം ലക്കിടിയിലെ വീട്ടിലെത്തിക്കും . കുടുംബവീട് സ്ഥിതി ചെയ്യുന്ന തൃക്കൈപറ്റ മുക്കംകുന്നിലാണ് സംസ്ഥാന – സൈനിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ.
ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച 40 സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ക്ക് രാജ്യം ആദരം നൽകി . ഡല്‍ഹി പാലം വിമാനത്താവളത്തിലെത്തിച്ച മൃതദേഹങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അന്തിമോപചാരമര്‍പ്പിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ തന്ത്രപ്രധാനമേഖലകളെല്ലാം കടുത്ത സുരക്ഷാവലയത്തിലാണ്.
Post Your Comments