KeralaLatest News

ജീവത്യാഗം ചെയ്ത ജവാൻമാരുടെ കുടുംബങ്ങളെ സഹായിക്കണം: ബി.ജെ.പി

തിരുവനന്തപുരം•പുൽവാമയിൽ ഭീകരാക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച ധീര ജവാൻമാരുടെ കുടുംബങ്ങളെ സഹായിക്കുന്നതിൽ രാഷ്ട്രത്തോടൊപ്പവും ഇതര സംസ്ഥാനങ്ങൾക്കും ഒപ്പം കേരളവും പങ്ക് ചേരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി. എസ്. ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു.
രാജ്യരക്ഷക്കായി ജീവത്യാഗം ചെയ്ത സൈനികരുടെ കുടുംബങ്ങൾ കാണാനാവാതെ നോക്കേണ്ടത് ഓരോ ഭാരതീയന്റെയും ഉത്തരവാദിത്വമാണ്, പിള്ള പറഞ്ഞു. ആ ദേശീയ ഉത്തരവാദിത്ത ത്തിൽ നിന്ന് കേരളീയർക്ക് ഒഴിഞ്ഞു നിൽക്കാനാവില്ല.ഇക്കാര്യത്തിൽ കേരളസർക്കാരാണ് മുൻകൈ എടുക്കേണ്ടത്. ത്രിപുര തുടങ്ങിയ സംസ്ഥാന സർക്കാരുകൾ ജവാൻമാരുടെ കുടുംബാങ്ങങ്ങൾക്ക് ഇതിനകം തന്നെ സഹായം പ്രഖ്യാപിച്ചു കഴിഞ്ഞു, അദ്ദേഹം ചൂണ്ടിക്കാട്ടി.

ജാതി മത പ്രാദേശിക വ്യത്യാസമില്ലാതെ ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന നിലക്ക് അവസരത്തിനൊത്ത് ഉയരേണ്ട സമയമാണിത്. കേരളത്തിന്റെ പ്രളയദുരന്തത്തെ തുടർന്ന് ഇതര സംസ്ഥാനങ്ങളും അവിടങ്ങളിലെ ജനങ്ങളും നമ്മുടെ സംസ്ഥാനത്തെ കൈയയച്ചു സഹായിച്ചത് നാം മറന്നു കൂടാഎന്നും ശ്രീധരൻ പിള്ള പ്രസ്താവിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button