ന്യൂഡല്‍ഹി: കശ്മീരികളായ ആര്‍ക്കെങ്കിലും ഡല്‍ഹിയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ? എന്നെ ബന്ധപ്പെടൂ.. എന്റെ വീട് കശ്മീരികള്‍ക്കു വേണ്ടി തുറന്നിട്ടിരിക്കുകയാണ്. എന്റെ വീട്ടില് നിങ്ങള്‍ക്ക് താമസിക്കാം. കാശ്മീരി പണ്ഡിറ്റും മാധ്യമ പ്രവര്‍ത്തകയുമായ സഗരിക കിസ്സു വിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ഡല്‍ഹിയില്‍ കഴിയുന്ന കശ്മീരികളായവരെ തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നതാണ് സഗരികയുടെ പോസ്റ്റ്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആക്രമണവും അപമാനിക്കാനുള്ള ശ്രമവും നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്ന സാഹചര്യത്തിലാണ് ഇവരുടെ പോസ്റ്റ്.
Post Your Comments