അഗളി: അട്ടപ്പാടി വനത്തില്‍ കഞ്ചാവുവേട്ട. പുതൂര്‍ പഞ്ചായത്തിലെ മേലെ ഭൂതയാര്‍ കുള്ളാട് വനമേഖലയിലാണ് കഞ്ചാവുതോട്ടം കണ്ടെത്തിയത്. പ്രദേശത്തെ 25 സെന്റില്‍ 85 തടങ്ങളിലായാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയത് അഞ്ഞൂറോളം കഞ്ചാവ് ചെടികളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്.
സമുദ്രനിരപ്പില്‍ നിന്ന് 1600 അടി ഉയരത്തിലാണ് കുള്ളാട് മല. കാട്ടാനകളുള്‍പ്പെടെ ഉള്ള വന്യമൃഗങ്ങളുടെ താവളമാണ് ഈ പ്രദേശം.തോട്ടം ഉടമയെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments