
ജംഷെഡ്പൂർ : ഐഎസ്എല്ലിൽ ഇന്ന് ജംഷെഡ്പൂർ- പൂനെ സിറ്റി നിർണായക പോരാട്ടം. ജംഷെഡ്പൂറിന്റെ ഹോം ഗ്രൗണ്ടിൽ വൈകിട്ട് ഏഴരയ്ക്കാണ് ഇരുവരും ഏറ്റുമുട്ടുക. പ്ലേ ഓഫ് സാധ്യത നിലനിർത്തണമെങ്കിൽ ഇരു ടീമുകൾക്കും ജയിച്ചേ മതിയാകു. 15 കളിയിൽ 23 പോയിന്‍റുമായി ജംഷെഡ്പൂർ പട്ടികയിൽ അഞ്ചാം സ്ഥാനത്തും, 15 പോയിന്‍റുമായി പട്ടികയിൽ ഏഴാം സ്ഥാനത്താണ് പൂനെ സിറ്റി. ഇരുടീമും പൂനെയിൽ ഏറ്റുമുട്ടിയപ്പോൾ ജംഷെഡ്പൂർ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെട്ടിരുന്നു.
Post Your Comments