കൊച്ചി: തൊളിക്കോട് പോക്സോ കേസിൽ പ്രതിയായ ഇമാം ഷഫീഖ് അൽ ഖാസിമിയെ സംരക്ഷിച്ചത് സഹോദരനെന്ന് പോലീസ്. കസ്റ്റഡിയിലെടുത്ത ഇമാമിന്‍റെ സഹോദരന്മാരെ ഇന്ന് നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും.
ഇന്നലെയാണ് ഇമാമിന്‍റെ മൂന്ന് സഹോദരന്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ മൂന്ന് പേരും ഇമാമിന്‍റെ ഇന്നോവ വാഹനം പെരുമ്പാവൂരിലെ വീട്ടിലാണെന്നാണ് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പോലീസ് പെരുമ്പാവൂരിലെ വീട്ടില്‍ വ്യാപകമായി തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
തുടര്‍ന്നാണ് വൈറ്റില ഹബ്ബില്‍ നിന്ന് ഇമാമിന്‍റെ ഇന്നോവ കാർ പോലീസ് കണ്ടെത്തുന്നത്. വൈറ്റില ഹബ്ബിന്‍റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു ഇന്നോവ. ഇവിടെ കാർ നിര്‍ത്തിയിട്ട് ഇമാം ബസ്സില്‍ കയറി പോയെന്നാണ് കരുതപ്പെടുന്നത്. ഇമാമിന്‍റെ മറ്റൊരു സഹോദരനായ നൗഷാദിന്‍റെ സംരക്ഷണയിലാണ് ഇപ്പോള്‍ ഇമാം. നൗഷാദും ഒളിവിലാണിപ്പോള്‍. വാഹനത്തില്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
ഇന്നലെ ഇമാമിന് വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കാനായി നല്‍കിയ വക്കാലത്ത് അഭിഭാഷകനില്‍ നിന്ന് ഇമാം തിരികെ വാങ്ങി. ഇതേത്തുടര്‍ന്ന് ഇമാം കീഴടങ്ങിയേക്കുമെന്നായിരുന്നു സൂചന. എന്നാല്‍ ഇപ്പോഴും ഒളിവില്‍ തുടരുന്ന ഇമാം തീരുമാനം മാറ്റിയെന്നാണ് പോലീസ് കരുതുന്നത്.
Post Your Comments