ഷിക്കാഗോ: അമേരിക്കയിൽ വീണ്ടും വെടിവയ്പ്. ഇല്ലിനോയിയിലെ ഇന്‍ഡസ്ട്രിയല്‍ വെയര്‍ഹൗസില്‍ വെള്ളിയാഴ്ചയുണ്ടായ വെടിവയ്പില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. അക്രമത്തിൽ അഞ്ചു പോലീസ് ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു.ആക്രമണത്തിന് ഇരയായ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വെടിവയ്പ്പിന് പിന്നിൽ ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സില്‍ ജീവനക്കാരനായ ഗാരി മാര്‍ട്ടിനാണെന്ന് ഔറോറ പോലീസ് മേധാവി ക്രിസ്റ്റീന്‍ സിമന് അറിയിച്ചു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. എന്നാൽ അക്രമം നടത്താനുള്ള കാരണം വ്യക്തമാക്കിയില്ല. ലേസര്‍ ലൈറ്റ് ഘടിപ്പിച്ച തോക്ക് ഉപയോഗിച്ചാണ് ഗാരി ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷി സിഎന്‍എന്‍ ചാനലിനോടു പറഞ്ഞു.നിരവധി എടിഎഫ് സംഘങ്ങൾ വെടിവയ്പിൽ പ്രതികരിച്ചു
Post Your Comments