ടോക്കിയോ: റെനോ- നിസാൻ സഖ്യത്തിൻെ തലപ്പത്ത് നിന്ന് പുറത്താക്കപ്പെട്ട കാർലോസ് താൻ നിരപരാധിയെന്ന് തെളിയിക്കാനായി നിയമയുദ്ധം ശക്തമാക്കുമെന്ന് വ്യക്തമാക്കി.
ജപ്പാനിലെ ഏറ്റവും മികച്ച അഭിഭാഷകരിലൊരാളായ ജുനിച്ചിറോ ഹിറോനാക്കയാണ് തനിയ്ക്ക് വേണ്ടി അഭിഭാഷക സംഘത്തെ നയിക്കുകയെന്ന് കാർലോസ് വെളിപ്പെടുത്തിയിരുന്നു.
കാർലോസിന് നൽകാൻ തീരുമാനിച്ചിരുന്ന 241 കോടിയോളം രൂപ നൽകേണ്ടതില്ലെന്ന് ഫ്രാൻസിൽ റെനോബോർഡ് ഡയറക്ടേഴ്സ് തീരുമാനമെടുത്തിരുന്നു.
വിവാദത്തെ തുടർന്ന് പുറത്താക്കപ്പെട്ടതിന്റെ നഷ്ടപരിഹാരമുൾപ്പെടെ ചേർത്തുള്ള തുകയായിരുന്നു അത്. ശമ്പള വരുമാനം വെളിപ്പെടുത്താതെ 570 കോടിയോളം രൂപ മറയ്ച്ച് വച്ചുവെന്ന് അന്വേഷണത്തി്ൽ കണ്ടെത്തിയതോടെയാണ് നിയമ നടപടിക്ക് കാർലോസ് വിധേയനായത്.
Post Your Comments