തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാ ഫുട്‌ബോള്‍ അക്കാദമി രുപീകരിക്കുന്നതിനായി പദ്ധതിയുളളതായി വ്യവസായ കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. സംസ്ഥാന കായിക വകുപ്പ് ജി വി രാജാ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ നിര്‍മാണോദ്ഘാടന വേളയിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
ദേശീയ രാജ്യാന്തര മത്സരങ്ങളില്‍ സ്വര്‍ണമെഡല്‍ നേടുന്ന കായിക താരങ്ങള്‍ക്ക് ജോലി ലഭ്യമാക്കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കി. ഒളിംപിക്‌സ് മെഡല്‍ ലക്ഷ്യമാക്കിയ ഓപ്പറേഷന്‍ ഒളിംപ്യ പദ്ധതിയുടെ ഭാഗമായി വിദേശ പരിശീലകരുടെ സേവനം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഖേലോ ഇന്ത്യയില്‍ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച കായികതാരങ്ങളെ മന്ത്രി ആദരിച്ചു.
കെ എസ് ശബരീനാഥന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡോ. എ സമ്ബത്ത് എംപി മുഖ്യാതിഥിയായിരുന്നു.
Post Your Comments