Latest NewsGulf

ഇത്തവണ നോമ്പ് ദിനങ്ങള്‍ക്ക് ദൈര്‍ഘ്യം കുറയും

അബുദാബി: : യു.എ.ഇയില്‍ ഇത്തവണ നോമ്പ് ദിനങ്ങള്‍ക്ക് ദൈര്‍ഘ്യം കുറയും. ഒരു ദിവസം പതിനഞ്ച് മണിക്കൂറില്‍ താഴെ സമയമായിരിക്കും വിശ്വാസികള്‍ക്ക് നോമ്പ് എടുക്കേണ്ടി വരിക. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സമയമാണിത്.. മേയ് അഞ്ച് മുതല്‍ ജൂണ്‍ നാല് വരെയായിരിക്കും ഇത്തവണത്തെ വ്രതദിനങ്ങള്‍ എന്നാണ് കരുതുന്നത്. ഇത്തവണത്തെ വ്രതദിന ദൈര്‍ഘ്യം അല്പം കുറയുമെങ്കിലും താരതമ്യേന വലിയ വ്യത്യാസങ്ങള്‍ ഒന്നും ഉണ്ടാവില്ലെന്ന് ഇമറാത്തി ജ്യോതിശാസ്ത്രജ്ഞന്‍ താബെത് അല്‍ ഖാസിയ പറഞ്ഞു.

2030 -ഓടെ റംസാന്‍ മാസം ഡിസംബര്‍ 25 മുതല്‍ ജനുവരി 23 വരെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്ത് മണിക്കൂറോളം മാത്രമായിരിക്കും ആ സമയങ്ങളില്‍ പകലിന്റെ ദൈര്‍ഘ്യമുണ്ടാവുക. 2042- ല്‍ ആയിരിക്കും യു.എ.ഇയിലുള്ളവര്‍ക്ക് ഏറ്റവും ദൈര്‍ഘ്യമേറിയ റംസാന്‍ വ്രതം ആചരിക്കേണ്ടി വരിക. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വ്രതാചരണം നടത്തുന്നവരുടെ കാര്യത്തില്‍ സമയവ്യത്യാസമുണ്ടാവാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button