പുൽവാമ: പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 39 സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. 44 സൈനികർ മരിച്ചുവെന്നായിരുന്നു മുമ്പ് റിപ്പോർട്ടുകൾ വന്നത്. 44 സൈനികര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപുര നഗരത്തിന് സമീപമാണ് ഭീകരാക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സി.ആര്‍.പി.എഫിന്റെ വാഹന വ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റി സ്ഫോടനം നടത്തുകയായിരുന്നു. ആക്രമണത്തില്‍ 44 സൈനികര്‍ കൊല്ലപ്പെടുകയും 40ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സിആര്‍പിഎഫ് 54-ാമത് ബെറ്റാലിയന് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ജമ്മുവിൽ നിന്ന് പുറപ്പെട്ട വാഹനവ്യൂഹം സന്ധ്യയ്ക്ക് മുൻപ് ശ്രീനഗറിലെത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ശ്രീനഗര്‍ ഹൈവേയിലെത്തിയപ്പോഴാണ് ചാവേറാക്രമണം ഉണ്ടായത്. സംഭവസ്ഥലത്തു വെച്ചു തന്നെ 12 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
Post Your Comments