യുവാക്കള്‍ക്കിടയില്‍ മാനസിക സമ്മര്‍ദവും വിഷാദരോഗവും ഇന്ന് ഏറി വരികയാണ്. ചെറുപ്പക്കാര്‍ക്കിടയില്‍ ഇത്തരം മാനസിക പ്രശ്നങ്ങള്‍ കൂടിവരികയാണെന്ന് തന്നെയാണ് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നത്. എന്നാല്‍ പലരും തങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് അതിന്റെ തീവ്രതയനുസരിച്ച് കാരണം കണ്ടെത്താനോ ചികിത്സ തേടാനോ ശ്രമിക്കുന്നില്ല. എന്നാല്‍ യുവാക്കളിലെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു കാരണം കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. യുവാക്കളിലെ അമിതമായ കഞ്ചാവിന്റെ ഉപയോഗമാണ് വിഷാദ രോഗത്തിന് കാരണമെന്നാണ് പുതിയ പഠനം. കാനഡയിലെ മഗെയില്‍ യൂണിവേഴ്‌സിറ്റിയും യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോഡും ചേര്‍ന്നാണ് പഠനം നടത്തിയത്.
23,317 യുവാക്കളിലാണ് പഠനം നടത്തിയത്. കഞ്ചാവിന്റെയും മറ്റ് മയക്കുമരുന്നുകളുടെയും അമിത ഉപയോഗം മൂലം പല തരത്തിലുളള വിഷാദരോഗത്തിന് യുവാക്കള്‍ അടിമപ്പെട്ടുവെന്നാണ് പഠനം പറയുന്നത്. യുവാക്കളാണ് ഇത്തരം ലഹരികള്‍ കൂടുതലായി ഉപയോഗിക്കുന്നതെന്നും പഠനം പറയുന്നു.
മനുഷ്യന്റെ മാനസികാവസ്ഥയെ തകര്‍ക്കുന്ന ഘടകങ്ങള്‍ അടങ്ങിയതാണ് കഞ്ചാവ്. കഞ്ചാവിന്റെ അമിത ഉപയോഗം തലച്ചോറിനെ സാരമായി ബാധിക്കുമെന്നും പഠന സംഘത്തിലെ ഡോ ഗബ്രില ഗോപി പറയുന്നു.
Post Your Comments