Latest NewsKerala

സ്വത്ത് തര്‍ക്കം ; റാന്നിയില്‍ അമ്മയുടെ മുന്നില്‍ മക്കളെ കൊലപ്പെടുത്തിയ സംഭവം ; പിതൃസഹോദരന് വധശിക്ഷ

റാന്നി:  റാന്നിയില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അമ്മയുടെ മുന്നിലിട്ട് രണ്ട് മക്കളെ കഴുത്തറുത്ത് കൊന്ന കേസില്‍ പിതൃസഹോദരന്‍ മാടത്തേത്ത് തോമസ് ചാക്കോയ്ക്ക് കോടതി വധശിക്ഷ വിധിച്ചു. റാന്നി കീക്കൊഴൂരിലാണ് സംഭവം നടന്നിരുന്നത്. പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്‌ട് സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. 2013 ഒക്ടോബര്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം.

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് സഹോദരന്റെ മക്കളായ എഴു വയസ്സുകാരന്‍ മെല്‍ബിന്‍ മൂന്ന് വയസ്സുള്ള മെബിന്‍ എന്നിവരെ പ്രതി കൊലപ്പെടുത്തിയത്. സംഭവ ദിവസം രാവിലെ ഏഴരയോടെ കുടുംബ വീട്ടിലെത്തിയ പ്രതി തോമസ് ചാക്കോ മുറ്റത്തുനിന്ന രണ്ടാം ക്ലാസുകാരന്‍ മെല്‍ബിനെ ആണ് ആദ്യം ആക്രമിച്ചത് തടയാന്‍ ശ്രമിച്ച അമ്മ ബിന്ദുവിന്‍റെ കണ്ണില്‍ മുകള് പൊടി വിതറിയായിരുന്നു കുട്ടിയുടെ കഴുത്ത് അറുത്തത്.

പീന്നീട് വീടിനകത്തുണ്ടായിരുന്ന അംഗന്‍വാടി വിദ്യാര്‍ഥി മെബിനെയും കൊലപ്പെടുത്തി. അതിന് ശേഷം കൈയില്‍ കരുതിയിരുന്ന ഡീസല്‍ ഉപയോഗിച്ച്‌ വീടിന് തീവച്ചു. വിഷംകഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ പൊലീസ് പിന്നീട് പിടികൂടുകായിരുന്നു.

അപൂര്‍വ്വങ്ങളില്‍ അപൂ‍ര്‍വമായ കേസാണെന്ന വാദം അംഗീകരിച്ചാണ് വധശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button