
കൊച്ചി : താന്‍ ഡബ്ല്യുസിസിക്ക് പിന്തുണ അറിയിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടതിന് പിന്നില്‍ സംവിധായിക അഞ്ജലി മേനോന് ആണെന്ന് നടന് പൃഥ്വിരാജ്. വനിതാ സംഘടനയുടെ രൂപീകരണ സമയത്തായിരുന്നു വുമണ്‍ ഇന്‍ കലക്ടീവിന് ആശംസയറിയിച്ച് പൃഥ്വിരാജ് ഫെയ്സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്.
സംവിധായിക അഞ്ജലി മേനോന് വിളിച്ച് ആശംസകള്‍ അറിയിച്ച് ഫെയ്സ്ബുക്കില്‍ കുറിപ്പിടാമോ എന്നു ചോദിച്ചു. ഞാന്‍ അങ്ങനെ ചെയ്തു.’ -പൃഥ്വി പറഞ്ഞു. അമ്മ സംഘടനയില്‍ സത്രീകള്‍ക്ക് അഭിപ്രായ സ്വാതന്ത്രമോ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ തനിക്ക് ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ലെന്നും കാരണം കഴിഞ്ഞ നാല് ജനറല്‍ ബോഡികളില്‍ തിരക്ക് മൂലം തനിക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ലെന്നും നടന് വ്യക്തമാക്കി.
Post Your Comments